09:10pm 26 November 2026
NEWS
ശ്രുതിഹാസൻ കഥാനായകിയായി അഭിനയിക്കുന്ന തമിഴ് സിനിമ
26/11/2026  05:46 PM IST
News desk
ശ്രുതിഹാസൻ കഥാനായകിയായി  അഭിനയിക്കുന്ന തമിഴ്  സിനിമ

തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ  അഭിനയിച്ച് വരുന്ന  ശ്രുതിഹാസൻ അടുത്ത് ഒരു തമിഴ് സിനിമയിൽ നായകിക്ക് പ്രാധാന്യമുള്ള ഒരു കഥയിൽ അഭിനയിക്കാനിരിക്കുകയാണ്. വസന്ത് രവി നായകനായി അഭിനയിച്ച  'അസ്വിൻസ്' എന്ന ചിത്രം സംവിധാനം ചെയ്ത തരുൺ തേജയാണ്   ഈ ചിത്രത്തിന്റെ കഥ എഴുതി സംവിധാനം ചെയ്യുന്നത്.   തരുൺ തേജയുടെ ആദ്യത്തെ ചിത്രമായ    'അസ്വിൻസ്'  വ്യത്യസ്തമായ കഥയുടെ പശ്ചാത്തലത്തിൽ    ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ, വ്യത്യസ്തമായ  ശബ്ദ രൂപീകരണം തുടങ്ങി    ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു ചിത്രമായിരുന്നു. ശ്രുതിഹാസനെ നായകിയാക്കി  ഒരുക്കുന്ന ഈ ചിത്രവും അതേ ഹോറർ പശ്ചാത്തലത്തിൽ ഒരുക്കുന്നതാണത്രേ! ഈ ചിത്രത്തിനായി ശ്രുതിഹാസൻ  70 ദിവസം കാൾഷീറ്റ് നൽകിയിട്ടുണ്ട് എന്നുള്ള റിപ്പോർട്ടുമുണ്ട്. 'ശാന്തി ടാക്കീസ്'  ​​ വളരെ ബ്രമ്മാണ്ഡമായി നിർമ്മിക്കുന്ന    ഈ ചിത്രത്തിൽ അഭിനയിക്കുന്ന മറ്റ് അഭിനേതാക്കൾ, നടിമാർ, സാങ്കേതിക വിദഗ്ധർ  എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ചിത്രത്തിന്റെ അണിയറപ്രവർത്തകൾ  അടുത്തുതന്നെ പുറത്തുവിടുമെന്നും പറയപ്പെടുന്നുണ്ട്.  വിജയസേതുപതിക്കൊപ്പം അഭിനയിച്ച 'ലാഭം' എന്ന ചിത്രമാണ് ശ്രുതിഹാസൻ തമിഴിൽ  അവസാനമായി അഭിനയിച്ച നായകി പ്രാധാന്യമുള്ള ചിത്രം!  ഈ ചിത്രത്തിന് ശേഷം ലോഗേഷ് കനകരാജ്  സംവിധാനം ചെയ്ത   രജനികാന്ത് ചിത്രമായ  'കൂലി'യിൽ  അഭിനയിച്ചെങ്കിലും ശ്രുതിഹാസൻ വലിയ ശ്രദ്ധ നേടിയിരുന്നില്ല!

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img